Home >
Latest News > എം.ജി സര്‍വകലാശാലയില്‍ പി.ജി; മെയ് അഞ്ചു വരെ അപേക്ഷിക്കാം
എം.ജി സര്‍വകലാശാലയില്‍ പി.ജി; മെയ് അഞ്ചു വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററുകളിലും നടത്തുന്ന ബിരുദാന്തര ബിരുദ പ്രോഗ്രാമുകളില്‍ 2024 അക്കാദമിക് വര്‍ഷം പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സയപരിധി മെയ് അഞ്ചുവരെ നീട്ടി.
നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. എല്ലാ പ്രോഗ്രാമുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് നല്‍കിയാല്‍ മതിയാകും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ യോഗ്യത നേടിയിരിക്കണം. പ്രോഗ്രാമുകള്‍,യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍
https://cat.mgu.ac.in/എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രവേശന പരീക്ഷ മെയ് 17,18 തീയതികളില്‍ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക്
https://cat.mgu.ac.in/ എന്ന വെബ് സൈറ്റ് വഴിയും എം.ബി.എയ്ക്ക്
https://admission.mgu.ac.in എന്ന സൈറ്റു വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.
ഫോണ്‍: 0481 2733595, ഇ-മെയില്‍:
cat@mgu.ac.in. എം.ബി.എ പ്രോഗ്രാമിന്‍റെ വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും
smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.